ഗൂഗിൾ ആഡ്സെൻസ് വരുമാന മാർഗ്ഗം കൂട്ടാൻ ചില നിർദ്ദേശങ്ങളും , ചിന്തകളും 

ഗൂഗിൾ ആഡ്സെൻസിൽ ബ്ലോഗ് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പല തരത്തിലുള്ള ആഡ് കോഡുകൾ ലഭിക്കും. ബാനർ  പരസ്യങ്ങളും ലിങ്ക് പരസ്യങ്ങളും കാണാം അവ ഏതൊക്കെ സ്ഥലത്ത് കാണിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ തീരുമാനമാണ്. നമ്മുടെ ബ്ലോഗിൽ അല്ലെങ്കിൽ വെബ്സൈറ്റിൽ സന്ദർശിക്കുന്നവർ പെട്ടെന്ന് കാണാവുന്ന സ്ഥലങ്ങളിൽ അവ പ്രദർശിപ്പിക്കുന്നതാണ് ഉചിതം. ഏറ്റവും മുകള ഭാഗത്ത് തലക്കെട്ടോട് (tittle)  ചേർന്നോ , വലതു ഭാഗത്തും ഇടതു ഭാഗത്തും (right and left side bar) ഏറ്റവും മുകളിലായോ, താങ്ങളുടെ പോസ്റ്റിന്റെ താഴ്ഭാഗത്തോ പ്രദർശിപ്പിക്കുന്നത് നല്ലതാണ്.

My Ads എന്ന ടാബിൽ ചെന്നാൽ നിങ്ങൾക്കു സ്വന്തമായി പരസ്യ കോഡുകൾ (Adsense code ) നിർമ്മിക്കാവുന്നതാണ്. താങ്കളുടെ ബ്ലോഗിന്റെ ഇടയിലും പ്രദർശിപ്പിക്കാം. അതിന്നായി കോളങ്ങൾ നിർമ്മിച്ച് (html columns )  അവിടെയും പരസ്യങ്ങൾ നല്കാം .
250 X 300 , 728 X 90 എന്നീ വലുപ്പത്തിലുള്ള ബാനറുകളും Auto response, Billboard, Portrait മുതലായ സൈസുകളും ഉചിതമായവയാണ്. 
വീട്ടിലിരുന്നോ അതല്ല മറ്റ് ജോലികളുടെ കൂടെയോ നമുക്കൊരു വരുമാനം ലഭിക്കുകയെന്നത് നല്ലോരുകാര്യമല്ലേ. അതിന് ഏറ്റവും നല്ലൊരുകാര്യമാണ് ഇവിടെ കുറിച്ചത്. ഇതിനോടു ചേർന്നോ, ഇതുപോലെയോ വരുമാനം  കിട്ടുന്ന ധാരാളം പരസ്യ ദാദാക്കളുണ്ട് (Add networks ) ഇൻഫോലിങ്ക്  (Infolinks ) അവയിലൊരു പ്രധാന വെബ്സൈറ്റ് ആണ് . എങ്കിലും Google  Adsense നല്കുന്ന തുക അവയിൽ  നിന്ന് ലഭിക്കുന്നില്ല. 

ആഡ്സെൻസ്  വെബ്സൈറ്റ് ലിങ്ക് : www.google.com/adsense
ഇൻഫോലിങ്ക്  വെബ്സൈറ്റ് ലിങ്ക് : www.infolinks.com


Related post :







   
Previous Post Next Post