ലയാള മനോരമ ദിന പത്രം ലൈവ് വായന - മനോരമ ഡെയ് ലി മലയാളം വാർത്ത വായിക്കൂ ഓൺലൈനായി..

വായിക്കൂ : മലയാള മനോരമ ദിന പത്രം





മലയാള മനോരമയെക്കുറിച്ച് 

ഇന്ന്  ഏറെ അറിയപ്പെടുന്നതും മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ ദിനപത്രങ്ങൾക്കൊപ്പമാണ് മലയാള മനോരമയ്ക്കും സ്ഥാനം. കോട്ടയം ആസ്ഥാനമായ മലയാള മനോരമ കമ്പനിയാണ്‌ പത്രത്തിന്റെ പ്രസാധക‌ർ. കേരളത്തിൽ നിന്നു ആരംഭിച്ച  ഏറ്റവും പഴയ രണ്ടാമത്തെ പത്രമാണ്  മലയാള മനോരമ. ആദ്യ  പത്രം ദീപികയാണ്.
കോട്ടയത്തുള്ള കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകൻ. തന്റെ ഒരു വലിയ സ്വപ്നമായിരുന്ന ഒരു പത്ര പ്രസിദ്ധീകരണം തുടങ്ങുവാനായി ജോയിന്റ് സ്റ്റോക്ക്‌ കമ്പനി രൂപീകരിച്ച്‌  മലയാള മനോരമ എന്ന പേരിൽ 1888 മാർച്ച്‌ 14നു് ഈ സ്ഥാപനം രജിസ്റ്റർ ചെയ്തു. ഈ  പേര്‌ നിർദ്ദേശിച്ചത്‌ കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു. വറുഗീസ്‌ മാപ്പിളയായിരുന്നു പ്രഥമ പത്രാധിപർ. 1890 മാർച്ച്‌ 22-ന്‌ കോട്ടയത്തു നിന്ന് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു. അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ്  രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ ആദർശമുദ്രയായി ഉപയോഗിക്കുവാൻ അനുവാദം നൽകി.
വറുഗീസ്‌ മാപ്പിളയ്ക്കുശേഷം  കെ.സി. മാമ്മൻ മാപ്പിള പത്രാധിപത്യം ഏറ്റെടുത്തു.1928 ജൂലൈ 2 മുതൽ മനോരമ ദിനപത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി. 
കേരളത്തിലും പുറത്തുമായി 17 കേന്ദ്രങ്ങളിൽ നിന്നും ഇപ്പോൾ മനോരമ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. മാമ്മൻ മാത്യുവാണ് ഇപ്പോഴത്തെ മുഖ്യപത്രാധിപർ. 

മറ്റ് പ്രസിദ്ധീകരണങ്ങൾ 

വനിത, മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ആരോഗ്യം, ഭാഷാപോഷിണി, തൊഴിൽ വീഥി, കർഷകശ്രീ, വീട്, സമ്പാദ്യം, ഫാസ്‌റ്റ് ട്രാക്ക്, മനോരമ വാർഷികപ്പതിപ്പ്, ബാലരമ, കളിക്കുടുക്ക, ബാലരമ ഡൈജസ്‌റ്റ്, ബാലരമ അമർചിത്രകഥ, മനോരമ ഇയർബുക്ക് , ദി വീക്ക്, മാജിക് പോട്ട് , ദി മാൻ, വാച്ച് ടൈം ഇന്ത്യ, സ്മാർട്ട് ലൈഫ് , ടെൽ മീ വൈ , മനോരമ ട്രാവലർ, വനിതാ പാചകം, നാഷണൽ ജോഗ്രഫിക്ക് കിഡ്സ് ഇന്ത്യ, മനോരമ മാക്സ്  തുടങ്ങി വിവിധ ഭാഷകളിലായി അനേകം പ്രസിദ്ധീകരണങ്ങൾ മലയാള മനോരമയ്ക്കുണ്ട് 



Malayala Manorama online read. Manorama E-paper online read today.
Malayala Manorama daily newspaper read online free E-paper read today

Previous Post Next Post