ഗൂഗിളിൽ അക്കൗണ്ടുള്ള  താങ്കൾക്ക് ഒരു ബ്ലോഗ്‌ എളുപ്പത്തിൽ ഉണ്ടാക്കുവാൻ സാധിക്കും. ഇവിടെ പ്രതിപാദിക്കുന്നത് ബ്ളോഗ്സ്പോട്ടിൽ എങ്ങനെ ഒരു ബ്ളോഗ് നിർമ്മിക്കാമെന്നാണ്. ഇതൊരു ബ്ളോഗാണെങ്കിലും താങ്കൾക്ക് ഇത് ഒരു വെബ്സൈറ്റുപൊലെ മനോഹരമായി ഡിസൈൻ ചെയ്യാവുന്നതാണ്. മാത്രമല്ല ആഡ്സെന്സോ മറ്റ് പരസ്യ ദാദാക്കൾ വഴിയോ താങ്കൾക്ക് ഒരു സ്ഥിര വരുമാനം ഈ വെബ് സൈറ്റുവഴി ലഭിക്കുന്നതുമാണ്.

ആദ്യമായി വേണ്ടത് എന്തിനെക്കുറിച്ച് ഒരു ബ്ളോഗ് ആരംഭിക്കണമെന്നാണ്.  ആളുകൾ ധാരാളമായി കയറിയാലാണ് ഇതിൽ നിന്നും ഒരു വരുമാനം ലഭിക്കുകയുള്ളൂ. എന്നുമാത്രമല്ല മിക്ക പരസ്യ ദാദാക്കളും ഇംഗ്ലീഷ് ഭാഷയെയാണ് സപ്പോർട്ട് ചെയ്യുന്നത് . ഗുഗിൾ ആഡ് സെൻസിനെക്കുറിച്ച് ഒരു ലേഖനം എഴുതണമെന്നുണ്ട്‌ അപ്പോൾ അതിനെപ്പറ്റിയെല്ലാം വിശദമായി പ്രദിപാദിക്കാം. 

www.blogspot.com എന്ന  വെബ് സൈറ്റിൽ കയറി ജിമെയിൽ അക്കൌണ്ടിൽ സൈൻ ഇൻ ചെയ്യുക. അപ്പോൾ ഒരു വിൻഡോ തുറന്ന് വരും. അതിൽ new എന്നുളള ബട്ടണിൽ ക്ളിക്ക് ചെയ്യുക അപ്പോൾ ഒരു പോപ്പപ്പ് വിൻഡോ ഓപ്പണാകും


 അതിൽ ആദ്യം address അടിച്ചു കൊടുക്കുക ചിലപ്പൊൾ താങ്ങ്കൾ ഉദ്ദേശിക്കുന്ന വെബ് അഡ്രസ്സ് കിട്ടണമെന്നില്ല കാരണം ആ പേരിൽ വേറെ സൈറ്റുകള് ഉണ്ടാകാം. വെബ് അഡ്രസ്സ് കൊടുത്ത്തു കഴിഞ്ഞാൽ പിന്നിട് Tittle കൊടുക്കുക.

ഇനി താങ്കൾക്ക് പെൻസിലിന്റെ ചിത്രത്തിൽ ക്ളിക്ക് ചെയ്‌താൽ പുതിയ ഒരു പോസ്റ്റ് എഴുതാം. വ്യൂ ബ്ളോഗ് എന്ന  ബട്ടണ്‍ അമർത്തിയാൽ നിങ്ങളുടെ ബ്ളോഗ് കാണാം . 

 താങ്കളുടെ പോസ്റ്റിന് ഒരു പേരിടുക ( post title ) അതിനു ശേഷം എഴുതിത്തുടങ്ങാം. മുകളിലെ ടൂൾ ബാറിൽ വിവിധ തരാം ടൂളുകളുണ്ട് അവിടെ ഫോണ്ട് മാറാം (f ), വലുപ്പം ക്രമീകരിക്കാം (TT) , നിറം ബാഗ്രൗണ്ട് നിറം ഇവമാറ്റാം, താങ്കൾ എഴുതുന്ന വാക്കുകളില നിന്നോ ചിത്രത്തിൽ നിന്നോ ലിങ്ക് കൊടുക്കാം, വീഡിയോ പ്രദർശിപ്പിക്കാം, വിവിധഭാഷകളിലെഴുതാം. എഴുതിക്കഴിഞ്ഞാൽ പബ്ളിഷ് ബട്ടണ്‍ അമർത്തുക. അതിനുമുന്പ് പ്രിവ്യു കാണാം; അല്ലെങ്കിൽ സേവ് ചെയ്‌താൽ പിന്നീട് പബ്ളിഷ്  ചെയ്യാം ..

ബ്ലോഗുമായി ബന്ധപ്പെട്ട  താങ്കളുടെ സംശയങ്ങൾ എഴുതുക

അടുത്ത പോസ്റ്റിൽ ബ്ളോഗ് സെറ്റിംഗ്സിനെക്കുറിച്ച് എഴുതാം ........

Post a Comment

Previous Post Next Post