ഫേസ്ബുക്ക് നാമെല്ലാം  ഉപയോഗിക്കുന്നുണ്ടല്ലോ . എന്നാൽ ഫേസ്‌ബുക്ക് പേജ് സ്വന്തമായി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം (അറിയുന്നവർ സദയം ക്ഷമിക്കുക).
ഫേസ്‌ബുക്ക് പേജ് ഉപയോഗിക്കുന്നതെന്തിന് 
സ്വന്തം ബിസ്സിനസ്സോ അല്ലെങ്കിൽ ഒരു  പ്രത്യേക വിഷയത്തെ പ്രതിപാദിക്കുന്നതിനോ പ്രമോട്ട് ചെയ്യുന്നതിനോ വേണ്ടിയാണ് ഫേസ്‌ബുക്ക് പേജ് നിർമ്മിക്കുന്നത്. ആ പേജിലേക്ക് ന്നാം ആളുകളെ ക്ഷണിക്കുമ്പോൾ അവർക്ക് താല്പര്യമെങ്കിൽ അംഗമാകുന്നു.

ഫേസ്‌ബുക്ക് പേജ് നിർമ്മിയ്ക്കുന്നതെങ്ങനെ 
പേജ് നിർമ്മിക്കാൻ താങ്കളുടെ പ്രൊഫൈലിന്റെ വലതു വശത്തായി  Create എന്നൊരു ലിങ്ക് കാണാം അതിൽ ക്ലിക്ക് ചെയ്തതിനുശേഷം തൊട്ടുതാഴെ 

. പേജ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കമ്മൂണിറ്റിയാണോ ബിസ്സിനസ്സ് പേജാണോയെന്ന് ചോദിക്കും ഉചിതമായത് സെലക്ട് ചെയ്ത്  പേജിന്റെ പേരും, ഏതു വിഭാഗത്തിൽ പെടുന്നു എന്നും കൊടുക്കുക. തുടർന്ന് ആവശ്യമുള്ളവ മാത്രം പൂരിപ്പിച്ച് ബാക്കിയുള്ളവ പിന്നീട് ചെയ്യാം skip ചെയ്തു പോന്നാൽ പേജ് രൂപപ്പെട്ടെന്നുപറയാം.

പേജിന്റെ കവർ ചിത്രവും, പ്രൊഫൈൽ ചിത്രവും 
പേജിന്റെ കവർ ഏതെങ്കിലും ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉണ്ടാക്കാം. നീളം 10 .5 ഇഞ്ചും വീതി 4 ഇഞ്ചുമാണ്. അതിൽ താങ്കളുടെ പേജിന്റെ പേരോ ചിത്രമോ ചേർക്കാം. ഇടതുവശത്തെ പ്രൊഫൈൽ ചിത്രത്തിന്  2 X 2 ഇഞ്ച്  വലുപ്പത്തിലുള്ള ചിത്രം ചേർക്കാം.

കവർപേജിന്റെ താഴെ പേജിനെക്കുറിച്ചുള്ള വിശദമായ വിവിരങ്ങൾ നൽകാം. page info യിൽ പോയാൽ പേജിന്റെ പേര് ഉചിതമായത് നൽകാം (https://www.facebook.com/malayalambooksreadonline/) അഡ്രസ്സ് ബാറിൽ ഇത്  കാണാം. സേർച്ച്‌ ചെയ്യുമ്പോൾ താങ്കളുടെ പേജിന്റെ ഈ പേര് കാണാം. 
ബിസിനസ്സ് പേജാണെങ്കിൽ തുറക്കുന്നതും, അടയ്ക്കുന്നതുമായ സമയം ടൈപ്പ് ചെയാം.
വെബ്‌സൈറ്റോ, ബ്ലോഗോ  ഉള്ളവർക്ക് പോസ്റ്റുകൾ പങ്കുവെയ്ക്കാനായി പേജുള്ളത് നല്ലതാണ്.




Previous Post Next Post