BEST VIDEO EDITING SOFTWARE FREE DOWNLOAD
മൊബൈൽ ഫോണിന്റെ ഓരോ പുത്തൻ ഫീച്ചറുകളും നമ്മളെ അമ്പരപ്പിക്കുന്നതാണ്. വീഡിയോ ക്വാളിറ്റിയിലും ഫോട്ടോ ക്വാളിറ്റിയിലും ഇപ്പോൾ ക്യാമറകളെ തന്നെ കടത്തിവെട്ടിയിരിക്കുമാകയാണ് മൊബൈൽ ഫോൺ. വീഡിയോ എടുത്ത് ഫേസ്ബുക്കിലും, യൂട്യൂബിലും ഇടുന്നവരുടെ എണ്ണം കൂടുകയാണ് .
ഇനി നമുക്ക് വേണ്ടത് ഒരുഗ്രൻ വീഡിയോ എഡിറ്ററാണ്.വീഡിയോ എഡിറ്റ് ചെയ്യാൻ ഒരു ഈസീ സോഫ്റ്റ് വെയർ ഞാൻ തപ്പി തപ്പി കണ്ട് പിടിച്ചു. തികച്ചും ഫ്രീയാണ് ഈ സോഫ്ട്‍വെയർ.
ഓപ്പൺ സോഴ്സ് (Open Source) സോഫ്ട്‍വെയറെങ്കിലും നമ്മുടെ വിൻഡോസിനോട് പുള്ളിക്ക് അലർജിയൊന്നുമില്ല. സ്ലൈഡ് ഷോ വീഡിയോയ്ക്കായി ചിത്രങ്ങൾ ചേർത്ത് വീഡിയോ നിർമ്മിക്കാനോ, ഓഡിയോയും ചിത്രങ്ങളുമായി യൂട്യൂബിൽ (YouTube) അപ്ലോഡ് ചെയ്യാനോ ഇനി ഒരു വിഷമവുമില്ല. വീഡിയോ എഡിറ്റ് ചെയ്യാം. ഓഡിയോ ചേർക്കാം, എഫക്ടുനൽകാം എന്നിങ്ങനെ ഒരു സൂപ്പർ വീഡിയോ എഡിറ്റിങ് സോഫ്റ്റവെയർ.
ഓപ്പൺ ഷോട്ട് എന്നാണ് നമ്മുടെ ഈ വീഡിയോ എഡിറ്റിങ് സോഫ്റ്റവെയറിന്റെ പേര്. ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്ത ഉപയോഗിക്കാം . വെബ്‌സൈറ്റ് www.openshot.org
ഇനി ഒരുഗ്രൻ വീഡിയോ എടുത്ത് സ്വന്തമായി എഡിറ്റ് ചെയ്ത് സ്വന്തമായി യൂട്യൂബിലിടൂ..
TAG :
EASY VIDEO EDITOR, OPENSOURCE SOFTWARE, FREE VIDEO EDITOR, YOUTUBE SLIDE SHOW CREATE




Post A Comment: