പത്തുവർഷം മുൻപ് നമുക്ക് അനുവദിച്ച ആധാർകാർഡ്  നമുക്ക് സ്വന്തമായി  അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.


മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക്‌ മാത്രമേ, ഇപ്രകാരം ഓൺലൈൻ  സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. 

ഇപ്പോൾ ആധാർ അപ്‌ഡേഷനുള്ള അവസാന തിയതി  സെപ്തംബർ 14 വരെ നീട്ടിയിട്ടുണ്ട്. ഈ കാലയളവിൽ അപേക്ഷിക്കുന്നവർക്ക് പ്രത്യേക ഫീസ് ഒന്നും ഈടാക്കുന്നില്ല 


മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർ ആധാർ വെബ് സൈറ്റിൽ (https://myaadhaar.uidai.gov.in/) ലോഗിൻ ചെയ്ത് ഏതെങ്കിലും ഫോട്ടോ ഐഡി കാർഡ് (പാൻ കാർഡ്, ഡ്രൈവിംങ്ങ് ലൈസൻസ്, പുതിയ വോട്ടർ ഐഡി മുതലായവ )

അഡ്രസ് തെളിയിക്കുന്ന രേഖ ( ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട് മുതലായവ) ഇവ അപ്ലോഡ് ചെയ്യണം.

സ്വന്തമായി ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഏതെങ്കിലും ഇന്റെർനെറ്റ് സേവന സെന്ററുകളുടെ സഹായം തേടാവുന്നതാണ്.


ആധാറിൽ മൊബൈൽ നമ്പർ ചേർക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം  ലഭ്യമാണ്.

Post a Comment

Previous Post Next Post