മലയാള സിനിമയിൽ അമ്മകഥാപാത്രമായി മലയാളികളുടെ മനം കവർന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു.
രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് 1971, 1972, 1973, 1994 എന്നീ വർഷങ്ങളിൽ ഇവർ നേടിയിട്ടുണ്ട്. 1962 ൽ ആണ്. ആദ്യമായി അഭിനയിച്ച സിനിമാ ശ്രീരാമ പട്ടാഭിഷേകമാണ്. മലയാള നടന്മാരുടെ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്.
അഭിനയം മാത്രമല്ല കവിയൂർ പൊന്നമ്മയുടെ മധുരശബ്ദത്തിൽ പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ എന്നീ പ്രശസ്ത നാടകഗാനങ്ങളും നമ്മൾക്ക് പരിചിതമാണ്.
പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്.
പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തോപ്പിൽ ഭാസിയെ ആണ് തന്റെ അഭിനയകലയുടെ ഗുരുവായിക്കാണുന്നത്. സിനിമാ നിർമ്മാതാവായിരുന്ന മണിസ്വാമിയാണ് പൊന്നമ്മയുടെ ഭർത്താവ്. വിവാഹിതയായ ഒരു മകളുണ്ട് (അമേരിക്കയിലാണ്). തന്റെ ആദ്യ നായികാ ചിത്രമായ റോസിയുടെ നിർമ്മാതാവായ മണിസ്വാമി സെറ്റിൽ വെച്ചാണ് ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. പക്ഷേ ആ ബന്ധം നിരാശാജനകമായിരുന്നു. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.
Post A Comment:
0 comments: