ഇന്ന് ജൂലൈ 5 ബഷീർ ദിനം. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ 1908 ജനുവരി 21 ന് കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിലുൾപ്പെട്ട തലയോലപ്പറമ്പിൽ ജനിച്ചു. മലയാള നോവലിസ്റ്റ്, കഥാകൃത്ത്, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ അദ്ദേഹം തന്റെ പേര് ചരിത്രത്തിൽ കുറിച്ചിട്ടു.
ജനകീയനായ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി.
വൈക്കം മുഹമ്മദ് ബഷീറിന്റെ പിതാവ് കായി അബ്ദുറഹ്‌മാനായിരുന്നു. മാതാവ് കുഞ്ഞാച്ചുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾ ഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ.
അദ്ദേഹത്തിന്റെ ആദ്യം പ്രസിദ്ധീകരിച്ച കഥ എന്റെ തങ്കം ആണ് . ആദ്യ നോവൽ പ്രേമലേഖനം.
ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 50-ആം വയസ്സിൽ.ഫാത്തിമ ബീവിയായിരുന്നു ഭാര്യ. തുടർന്ന് ബേപ്പൂരിൽ അദ്ദേഹം താമസമാക്കി. . അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. വൈക്കം മുഹമ്മദ്മ ബഷീറിന്റെ മരണം 1994 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിൽ ബേപ്പൂരായിരുന്നു
ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ പ്രേമലേഖനം, ബാല്യകാലസഖി , ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മായുടെ ആട്, മതിലുകൾ, ഭൂമിയുടെ അവകാശികൾ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗ്ഗവീനിലയം, മുച്ചീട്ടുകളിക്കാരൻറെ മകൾ, ആനപ്പൂട എന്നിവയാണ്.
അദ്ദേഹത്തിന് ലഭിച്ച പ്രധാന ബഹുമതികൾ - ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1970 ), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1981 ),
കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987)
ലളിതാംബിക അന്തർജ്ജനം അവാർഡ് (1992), മുട്ടത്തുവർക്കി അവാർഡ് (1993), വള്ളത്തോൾ പുരസ്കാരം(1993)
Post A Comment:
0 comments: