മോഹൻലാലിന്റെ കണ്ണിലേക്ക് മാധ്യമപ്രവർത്തകൻ മൈക്ക് നീട്ടി പിടിച്ച് കുത്തുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സംഭവത്തിൽ വലിയ വിമർശനങ്ങൾ ആയിരുന്നു മാധ്യമപ്രവർത്തന് സോഷ്യൽ മീഡിയയിൽ നിന്ന് നേരിട്ടത്.
ഇപ്പോഴിതാ സംഭവത്തിൽ മോഹൻലാലിനോട് ക്ഷമചോദിച്ചുകൊണ്ട് വിളിച്ച മാധ്യമപ്രവർത്തകന്റെ ഓഡിയോ ക്ലിപ്പ് ആണ് വൈറൽ ആകുന്നത്.
ക്ഷമ ചോദിച്ചു വിളിച്ച മാധ്യമപ്രവർത്തനോട് മോഹൻലാൽ പറഞ്ഞ മറുപടി ആണ് സോഷ്യൽ മീഡിയയിൽ നേടുന്നത്. ഇതാണ് ലാലേട്ടൻ എന്നാണ് മറുപടി സന്ദേശം കേട്ട് ആരാധകർ പറയുന്നത്.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ -
കുഴപ്പമില്ല മോനെ, കുഴപ്പമില്ല. ഇനി എന്ത് ചെയ്യാൻ പറ്റും കഴിഞ്ഞു പോയില്ലേ.
അത് എന്താണെന്ന് അറിയാമോ.പോസ്റ്റ് ഇട്ട് കൊള്ളാൻ പറഞ്ഞു ഞാൻ ഒരു മീറ്റിംഗിന് കയറി. ആ സമയത്ത് അവർ പോസ്റ്റ് ഇട്ടു.
അവർ എന്താണ് ഇട്ടതെന്ന് എനിക്കറിയില്ല. അതുകൊണ്ടാണ് ഞാൻ നിങ്ങളോട് പറഞ്ഞത്,അത് കണ്ടിട്ട് പ്രതികരിക്കാം. എനിക്കറിയില്ല എന്ന്.
എന്തായാലും അത് കഴിഞ്ഞു പോയില്ലേ.-മോഹൻലാൽ പറഞ്ഞു.
അപ്പോൾ മാധ്യമ പ്രവർത്തകൻ കൂട്ടിച്ചേർത്തു പറഞ്ഞു, ഒരു ആവേശത്തിന് പുറത്ത് ചെയ്തത് ആണ് ലാലേട്ടാ എന്ന്.
അതിന് മറുപടിയായി മോഹൻലാൽ പറഞ്ഞു. എന്തായാലും ചെയ്തു പോയില്ലേ. പുരികത്തു കൊള്ളാൻ ഉള്ളത് കണ്ണിൽ കൊണ്ടു. അത് കുഴപ്പമില്ല.
മാധ്യമം അങ്ങനെ ആണല്ലോ. ഒന്നും കിട്ടിയില്ലേൽ നിങ്ങളെ കയറി പിടിച്ചു. ഇപ്പോൾ എന്ത് ചെയ്യാനാ.- മോഹൻലാൽ പറഞ്ഞു.
നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട് എന്നും കുസൃതിയോടെ മോഹൻലാൽ കൂട്ടിച്ചേർത്തു.
Post A Comment:
0 comments: