ഇലക്ഷൻ അടുത്തുകൊണ്ടിരിക്കുന്നു. നിങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടോയെന്ന് നോക്കാം. ഇല്ലെങ്കിൽ ചേർക്കാം. ഇപ്പോൾ ഇതെല്ലാം എളുപ്പത്തിൽ ഓൺലൈനായി ചെയ്യാം. 

ഇപ്പോള്‍ ഇലക്ഷൻ കമ്മീഷൻ  പൊതു ജനങ്ങള്‍ക്കായി നേരിട്ട് പേരു ചേര്‍ക്കാനും, ഒരു സ്ഥലത്തു നിന്ന് വേറൊരിടത്തേയ്ക്ക്  പേരു മാറ്റുന്നതിനും അവസരമൊരുക്കുന്നു.
നമ്മുടെ വോട്ടവകാശം പാഴാക്കാതെ ഓരോ ഇന്ത്യന്‍ പൌരനും പേരു ചേര്‍ക്കുകയും വോട്ടു ചെയ്യുകയും വേണം.
താങ്കൾക്ക് തിരിച്ചറിയൽ കാർഡ് ( Election ID) ഉണ്ടെങ്കിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടോയെന്ന് അന്വേഷിക്കുന്നത് ഉചിതമാണ്. അതിനായി ഈ ലിങ്ക് പ്രയോജനപ്പെടുത്തൂ https://electoralsearch.in

ഓൺലൈനായി പേര് ചേർക്കാനായിട്ടും, തിരുത്തലുകൾക്കായും വിവിധ തരം  ഫോമുകളാണുള്ളത് 
  • ഫാറം 6 : സംസ്ഥാനത്ത് സ്ഥിരതാസമക്കാരായ പൌരന്മാര്‍ക്ക് പുതുതായി പേര് ചേര്‍ക്കുന്നതിന് / നിയമസഭാ മണ്ഡലം മാറ്റുന്നതിന്
  • ഫാറം 6A  : പ്രവാസി മലയാളികള്‍ക്ക് പേര് ചേര്‍ക്കുന്നതിന്
  • ഫാറം 7: പേര് ചേര്‍ക്കുന്നതിന് എതിരെയുള്ള ആക്ഷേപം/പരാതി ഉന്നയിക്കുന്നതിന്
  • ഫാറം 8 : വോട്ടര്‍പട്ടികയിലെ വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിന്
  • ഫാറം 8A :  നിയോജക മണ്ഡലത്തിനുള്ളില്‍ താമസസ്ഥലം (പോളിംങ്ങ് സ്റ്റേഷന്‍) മാറ്റുന്നതിന്
ഓൺലൈനായി അപേക്ഷിക്കാനായുള്ള വെബ്‌സൈറ്റ്   www.ceo.kerala.gov.in/eregistration.html




Previous Post Next Post