ബ്ലോഗിന്റെ പ്രാഥമിക പാഠങ്ങൾ 

ബ്ലോഗ് എങ്ങനെഎഴുതാം - എളുപ്പത്തിൽ അറിയാം  

ബ്ലോഗർ എക്കാലത്തും എഴുത്തുകാർക്ക് പ്രചോദനമേകിയ ഡിജിറ്റൽ എഴുത്തു  വേദിയാണ്. ഗൂഗിളിന്റെ സ്വന്തമായ ഈ സൗജന്യ സേവനം ഉപയോഗിക്കാൻ എളുപ്പത്തിൽ പഠിപ്പിയ്ക്കുകയാണിവിടെ. മുൻപ് ഒരു പോസ്റ്റിൽ ഇതിനെക്കുറിച്ച് എഴുതിയിരുന്നെങ്കിലും ഏറ്റവും പുതിയ അപ്‌ഡേറ്റഡ് കാര്യങ്ങളും കൂട്ടിയാണ് ഇവിടെ പറയുന്നത്. 

ഗൂഗിൾ അക്കൗണ്ട് ഉള്ള ഏതൊരാൾക്കും ബ്ലോഗ് എഴുതാം പ്രസിദ്ധീകരിക്കാം. കൂടുതൽ ആളുകൾ കാണാനായി സോഷ്യൽമീഡിയയുടെ സപ്പോർട്ടോടെ പങ്കുവെയ്ക്കാം. അപ്രകാരം കൂടുതൽപേർ താങ്കളുടെ ബ്ലോഗ് സന്ദർശിച്ചാൽ ആഡ്സെൻസ് പോലുള്ള പ്ലാറ്റ് ഫോമുവഴി താങ്കൾക്ക് ഒരു വരുമാനവുമാകും. എപ്പോഴും പുതിയ ബ്ലോഗ് തുടങ്ങുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട  കുറച്ചു കാര്യങ്ങളുണ്ട് അവയെക്കുറിച്ച് മുൻപ് ഞാനെഴുതിട്ടുണ്ട്. അതുകൂടിവായിക്കുന്നത് നല്ലതാണ്.

ഇനി നമ്മൾ കാണാൻ പോകുന്നത് എന്തൊക്കെയാണ് ബ്ലോഗറിൽ പുതിയതായി കൊണ്ടുവന്നിരിയ്ക്കുന്ന മാറ്റങ്ങൾ എന്നാണ്. പുതിയതായി ബ്ലോഗ് എഴുതാനുദ്ദേശിക്കുന്നവർക്കും ഇത് ഉപകാരപ്പെടും.

ബ്ലോഗർ സൈൻ ഇൻ 

ബ്ലോഗറിലേയ്ക്ക് സൈൻ ഇൻ ചെയ്തു കേറുമ്പോൾ ചില പ്രാഥമിക കാര്യങ്ങൾ ചേർക്കാറുണ്ട്. താങ്കളുടെ സ്വന്തം പേരിലോ അതല്ല ഒരു തൂലിക നാമം ചേർക്കണമെങ്കിൽ അതുമാകാം. 

ബ്ലോഗിനൊരു പേരും അഡ്രസ്സും 

അതിനുശേഷം പുതിയ ബ്ലോഗുണ്ടാക്കാം. ബ്ലോഗിനൊരു പേര് ആദ്യമായി നാം നൽകണം. അതിനുശേഷം next ബട്ടൺ അമർത്തുക. 

അപ്പോൾ വരുന്ന ബോക്സിൽ ബ്ലോഗിന് അഡ്രസ്സ് കൊടുക്കണം. നമ്മളുദ്ദേശിച്ച അതേപേര്  മറ്റാരെങ്കിലും ഉപയോഗിയ്ക്കുന്നുണ്ടെകിൽ നമ്മൾ വേറൊരു പേര് കണ്ടെത്തേണ്ടി വരും. അതിനു ശേഷം സേവ് ചെയ്യുക.


പുതിയ പോസ്റ്റ് നിർമ്മിയ്ക്കാം 

സേവ് ചെയ്തുകഴിയുമ്പോൾ  പുതിയൊരു പേജ് ഓപ്പണായി വരും. അതിൽ New post, Stats, Comments, Earnings, page എന്നിങ്ങനെ ഇടതുവശത്ത് പല ടാബുകൾ കാണാം.

അതിൽ  New post എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഓപ്പണാകുന്ന സ്ഥലത്താണ് നമുക്ക് ടൈപ്പ് ചെയ്യേണ്ടത് . ആദ്യം എഴുതാൻ ഉദ്ദേശിയ്ക്കുന്ന വിഷയത്തിന്റെ ടൈറ്റിൽ കൊടുക്കണം. അതാണ് നമ്മുടെ പോസ്റ്റിന്റെ പേരായി നമ്മുടെ ബ്ലോഗിൽ കാണിയ്ക്കുക. അതിനുശേഷം എഴുതിത്തതുടങ്ങാം. 

ബ്ലോഗെഴുത്തിനുള്ള ഉപകരണങ്ങൾ 

നമ്മൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിയ്ക്കുന്ന ഈ പേജിന്റെ മുകളിലായി വിവിധ ടൂളുകൾ കാണാം.
ഒന്നാമത്തെ ടൂൾ ഒരു പേനയുടെ ഇമേജ് കാണാം. അടുത്തത് അൺഡൂ റീഡൂ എന്നിങ്ങനെ വിവിധ തരം ടൂളുകൾ .. പേനയുടെ ഐക്കൺ ക്ലിക്കുചെയ്‌താൽ ടൈപ്പ് ചെയ്യാം. 
അത് സെലക്ട് ചെയ്യാനായി പോകുമ്പോൾ അതിനോടൊപ്പം തന്നെ html എന്ന ടൂൾകാണാം. അത് സെലക്ടുചെയ്താൽ നമ്മൾ ടൈപ്പ് ചെയ്തതിന്റെ html കാണാൻ സാധിക്കും.

ഇനി നമുക്ക് എങ്ങനെ  ഫോണ്ടുകൾ സെലക്ട് ചെയ്യാമെന്ന് നോക്കാം. Default ആയിട്ടുള്ള ഫോണ്ടിനെക്കാൾ ഭംഗിയുള്ള ഫോണ്ട് വേണമെന്നുള്ളവർക്ക് ഫോണ്ട് തെരെഞ്ഞെടുക്കാം.
ഫോണ്ടിന്റെ വിവിധ വലുപ്പം ക്രമീകരിക്കാനുള്ള ടൂളാണ് അടുത്തതായി കാണുന്നത്.

ഇനി അടുത്തതായി കാണുന്നത് ഹെഡിങ്ങ്, സബ് ഹെഡിങ്ങ് മുതലായവയാണ്‌. അവയോരോന്നും ആവശ്യാനുസരണം ഉപയോഗിക്കാം.

നമുക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള ടൂളാണ് അടുത്തതായി കാണുന്നത്. കമ്പ്യൂട്ടറിൽ നിന്നോ, മുൻപ് അപ്‌ലോഡ് ചെയ്ത ഫോട്ടോകളോ, വെബ് ഫോട്ടോകളോ  ഈ ബ്ലോഗിലേക്ക് ചേർക്കുവാൻ വേണ്ടിയാണിത്. 
നമുക്ക് വീഡിയോകളും ഇപ്രകാരം അപ്‌ലോഡ് ചെയ്യാം നേരിട്ട് മാത്രമല്ല യൂട്യൂബ് വീഡിയോകളും നമ്മുടെ ബ്ലോഗിലേക്ക് ചേർക്കാം 

അടുത്ത ഐക്കണുകൾ ശ്രദ്ധിച്ചാൽ കാണാം പാരാഗ്രാഫുകളെ ക്രമീകരിക്കാനുള്ളവയാണവ. ഇടതു സൈഡിലേക്ക് വലതു വശത്തേയ്ക്ക് രണ്ടുവശവും ഒരുപോലെ എന്നിങ്ങനെ ഇഷ്ടമുള്ള രീതിയിൽ paragraph നമുക്ക് തയ്യാറാക്കാം. അടുത്ത് ടൂൾ ഇന്റന്റ് സെറ്റുചെയ്യാനുള്ളതാണ്. തുടർന്ന് ബുള്ളറ്റ് , നമ്പർ എന്നിവ ഉപയോഗിക്കാനുള്ള ഐക്കണുകൾ കാണാം.

എഴുത്ത് ഭാഷ  തെരഞ്ഞെടുക്കാം 

ടൂളുകളുടെ അവസാനം കുറച്ച് കുത്തുകൾ കാണുന്നിടത്ത് മൗസ് പ്രസ്സ് ചെയ്താൽ നമുക്ക് ഒരു നീണ്ട ലിസ്റ്റ് കാണാം. 
വിവിധ ഭാഷകളിൽ നമുക്ക് ബ്ലോഗ് എഴുതാനുള്ള സൗകര്യമാണിവിടെ ഒരുക്കിയിരിയ്ക്കുന്നത്. നമ്മുടെ മലയാള ഭാഷയും ഇവിടെ കാണാം. 



ബ്ലോഗ് പ്രസിദ്ധീകരിക്കൽ അടിസ്ഥാന കാര്യങ്ങൾ  

അതിനടുത്ത് മുകളിൽ preview എന്നൊരു ബട്ടൺ കാണാം. ഇത് നമ്മൾ നിർമ്മിച്ച് പോസ്റ്റ് പ്രസിദ്ധീകരിക്കും മുൻപ് നമുക്ക് കാണുവാൻ വേണ്ടിയിട്ടാണ്. എന്തെങ്കിലും  മാറ്റം വരുത്തനുണ്ടെകിൽ പ്രസിദ്ധീകരിക്കും മുൻപ് മാറ്റാം. അടുത്ത് ബട്ടൺ നമുക്ക് നമ്മുടെ പോസ്റ്റ് പബ്ലീഷ് ചെയ്യാൻ ഉള്ളതാണ്. അതുകഴിഞ്ഞും  നമുക്ക് മാറ്റങ്ങൾ വരുത്താൻ സാധിയ്ക്കും.
തൊട്ടു താഴെയായി നമ്മുടെ പോസ്റ്റിന് അനുയോജ്യമായ ലേബൽ നൽകാം. ലേബലിന്റെ അടിസ്ഥാനത്തിൽ നമ്മുടെ പോസ്റ്റുകളെ തരാം തിരിച്ച് കാണിക്കാനാകും. അടുത്തത് ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന തിയതിയാണ്. നമുക്ക് ഇഷ്ടമുള്ള തിയ്യതിയിലേക്ക്  മാറ്റി സീറ്റു ചെയ്‌താൽ ഓട്ടോമാറ്റിക്കായി ബ്ലോഗ് ആ ദിവസം പ്രസിദ്ധീകരിക്കാം. 
അടുത്തതായി കാണുന്നത് permanent link ആണ്. അതായത് ഈ അഡ്രസിലായിരിക്കും തങ്ങളുടെ പോസ്റ്റ് ബ്ലോഗ് പ്രസിദ്ധീകരിക്കുക. മലയാളത്തിലാണ് പോസ്റ്റെങ്കിൽ - blogpost-20,   - എന്നിങ്ങനെ നമ്പർ നമ്പറായാണ് പോസ്റ്റ് ലിങ്ക് കാണുക. അതെ സമയം ഇംഗ്ലീഷ് ഭാഷയിലാണെങ്കിൽ നമ്മൾ കൊടുക്കുന്ന  ടൈറ്റലിന് അനുസൃതമായി പോസ്റ്റിന്റെ ലിങ്കും കാണാം. അതിനാൽ നമുക്ക് വേണമെങ്കിൽ ഇംഗ്ലീഷിൽ നമ്മുടെ പോസ്റ്റിന്റെ ലിങ്ക് ഉണ്ടാക്കാൻ സാധിക്കും. അപ്പോൾ പ്രത്യേകതയെന്താണെന്നുവെച്ചാൽ സെർച്ച് എഞ്ചിനുകൾക്ക് നമ്മുടെ പോസ്റ്റുകൾ കണ്ടെത്താൻ എളുപ്പമുണ്ടാകും.
അടുത്തതായിട്ടുള്ളത് നമ്മുടെ ലൊക്കേഷൻ അടയാളപ്പെടുത്താനുള്ള മാപ്പാണ്.  അത് താല്പര്യമുള്ളവർക്ക് കൊടുക്കാം. 
തൊട്ടുതാഴെയായുള്ളത് വായനക്കാർക്ക്  കമന്റ്  എഴുതാനുള്ള അവസരം നൽകണോ  വേണ്ടയോ എന്ന്  സെലക്ട് ചെയ്യാനുള്ളതാണ്.

ഉപസംഹാരം 

ഇപ്പോൾ നമ്മൾ ഒരു ബ്ലോഗ് എങ്ങനെ തയ്യാറാക്കാം എന്നതിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചു. തുടർന്നുള്ള അവസരങ്ങളിൽ ഇതിന്റെ തുടർച്ചയായുള്ള കാര്യങ്ങൾ പങ്കുവെയ്ക്കാം. പുതിയ ബ്ലോഗ് സെറ്റിങ്ങ്,  ലെ ഔട്ട്, പേജ് , ബ്ലോഗർ ടെംപ്ളേറ്റ്, ബ്ലോഗിൽ നിന്നും വരുമാനം എന്നിങ്ങനെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങൾ കൂടി പങ്കുവെക്കാനുണ്ട്.

സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങാൻ കഴിയാത്തവർക്ക് വലിയൊരു അവസരമാണ് ബ്ലോഗ്ഗർ നമുക്ക് തരുന്നത്. പേഴ്‌സണൽ ബ്ലോഗ്, വാർത്ത, മാസിക, ഓൺലൈൻ ഷോപ്പിംഗ്, ഫോട്ടോ ഗാലറി എന്നിങ്ങനെ വിവിധ കാര്യങ്ങൾക്ക് ബ്ലോഗ് തയ്യാറാക്കാൻ ബ്ലോഗ്സ്പോട്ട് / ബ്ലോഗ്ഗർ ഉപയോഗിക്കാം.

ഈ  പോസ്റ്റ് സംബന്ധിച്ചുള്ള  സംശയങ്ങൾ കമന്റ് ബോക്സിൽ ചേർക്കുക. ഈ പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും. ഫോളോ എന്ന ബട്ടൺ അമർത്തിയാൽ തുടർന്നുള്ള പോസ്റ്റുകളുടെ അറിയിപ്പ് താങ്കൾക്ക് ലഭിക്കുന്നതാണ്. മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും ശ്രദ്ധിക്കുമല്ലോ..


Post a Comment

Previous Post Next Post