ബ്ലോഗർ അല്ലെങ്കിൽ ബ്ലോഗ്സ്പോട്ട് ഉപയോഗിച്ച് ബ്ലോഗ് തുടങ്ങിയവർക്ക് ആ ബ്ലോഗ് മനോഹരമാക്കാൻ പുതിയ പോസ്റ്റുകളുടെ ഒരു  വിഡ്ജറ്റ് (Recent post widget) ചേർത്താലോ? അതും പലവർണ്ണങ്ങളോട് കൂടിയത്. 

എങ്ങനെ ഈ വിഡ്ജറ്റ് ബ്ലോഗിൽ ചേർക്കണമെന്ന് നോക്കാം 

നമ്മുടെ ബ്ലോഗിന്റെ സൈഡ് ബാറിലാണ് ഈ റീസൻറ് പോസ്റ്റ് വിഡ്ജറ്റ് ചേർക്കേണ്ടത്. 

ഈ വിഡ്ജറ്റ് ചേർക്കാനായി ആദ്യം ബ്ലോഗറിൽ സൈൻ ഇൻ ചെയ്ത് ലെഔട്ട്  (Layout) എടുക്കുക. അതിൽ നിന്നും ഗാഡ്ജറ്റ് ചേർക്കേണ്ട Html / Javascript  എന്നെഴുതിയിടത്ത് ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഓപ്പണായി വരുന്ന ബോക്സിൽ താഴെക്കാണുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.

അതിനുശേഷം താങ്കളുടെ ഇഷ്ടാനുസരണം അതിന്റെ എത്ര പോസ്റ്റുകൾ കാണണം എന്നുള്ളത് എഡിറ്റ് ചെയ്ത ചേർക്കാവുന്നതാണ്. അതുപോലെ തന്നെ ഹെഡിങ്ങും തമ്പ് നെയിലും മാത്രമായും പ്രദര്ശിപ്പിയ്ക്കും വിധം ഇതിന്റെ ഘടനയിൽ മാറ്റം വരുത്താവുന്നതാണ്.



HTML  കോഡ് കാണുക 

 

ഇതിൽ നമുക്ക് എഡിറ്റു ചെയ്യാവുന്ന കാര്യങ്ങൾ താഴെ ചേർത്തിരിയ്ക്കുന്നു. 
var posts_no = 4;
var showpoststhumbs = true;
var readmorelink = true;
var showcommentslink = false;
var posts_date = true;
var post_summary = true;
var summary_chars = 0;

ഇവ നിങ്ങളുടെ ഇഷ്ടാനുസരണം തിരുത്താവുന്നതാണ്. എത്ര പോസ്റ്റ് കാണണം. തമ്പ് നെയിൽ കാണണോ, സമ്മറി ചേർക്കണോ  അതെല്ലാം നമ്മുടെ ഇഷ്ടം.

ഈ പോസ്റ്റ് നിങ്ങൾക്ക് ഉപകാരപ്രദമായെന്നു വിശ്വസിയ്ക്കുന്നു ..
കൂട്ടുകാരെ അടുത്ത ഒരു പോസ്റ്റുമായി വേഗമെത്തുന്നതാണ് .. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിയ്ക്കുമല്ലോ....

Post a Comment

Previous Post Next Post