അസംഘടിത മേഖലകളിലെ തൊഴിലാളികൾക്കായി  ഇ-ശ്രാം രജിസ്ട്രേഷൻ

കേന്ദ്ര തൊഴിൽ മന്ത്രാലയം തൊഴിലാളികളുടെ ക്ഷേമത്തിനായി e-SHRAM പോർട്ടൽ എന്ന പേരിൽ പുതിയ പോർട്ടൽ ആരംഭിച്ചു.  ഇ-ശ്രാം വഴി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ (UAN) കാർഡ് ലഭിക്കും. ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, തൊഴിലാളികൾക്കായി പുതിയ സ്കീമുകൾ ആരംഭിക്കുന്നതിനും അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ വിവരശേഖരണത്തിനായിട്ടാണ്  ഇപ്രകാരം രജിസ്‌ട്രേഷൻ നടത്തുന്നത്.


ഇ-ശ്രാം പോർട്ടലിന്റെ ലക്‌ഷ്യം 

ഇന്ത്യാ ഗവൺമെന്റ് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും എല്ലാ തൊഴിലാളികളുടെയും ഡാറ്റാബേസ് ഒരിടത്ത് സമാഹരിച്ച് നിർമ്മാണ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, പ്ലാറ്റ്ഫോം കലാകാരന്മാർ, വഴിയോരക്കച്ചവടക്കാർ തുടങ്ങി  ഈ പോർട്ടലിന് കീഴിൽ വരുന്ന തൊഴിലാളികൾ വീട്ടുജോലിക്കാർ, കാർഷിക തൊഴിലാളികൾ, മറ്റ് സംഘടിത തൊഴിലാളികൾ. ഒരു പദ്ധതിയുടെയും പ്രയോജനം ലഭിക്കാത്തവർ.എന്നിവരെ കണ്ടെത്തി തരം  തിരിച്ച് അവർക്ക് ആനുകൂല്യം നേരിട്ട് ലഭിക്കും വിധം ഓരോ തൊഴിലാളിക്കും യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകുകയും അതിന്റെ കാർഡ് പ്രിന്റായി നൽകുകയും ചെയ്യുന്നു.

രാജ്യത്തെ 38 കോടി തൊഴിലാളികൾ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നു. നിർമാണത്തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, സ്ത്രീകൾ, ബീഡി തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ, മത്സ്യത്തൊഴിലാളികൾ, പാൽക്കച്ചവടക്കാർ, ആശാ-അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ്  തൊഴിലാളികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ തുടങ്ങി അസംഘടിത മേഖലയിലെ നിരവധി തൊഴിലാളികൾ വ്യാപകമാണ്. ഈ വെബ് പോർട്ടൽ  (E-Shram portal) രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്ന ഈ കോടിക്കണക്കിന് അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ സുരക്ഷിതമായ ഭാവി വിഭാവനം ചെയ്യുന്നതിനുമായി സൃഷ്ടിച്ചതാണ്.


ഓൺലൈൻ രജിസ്‌ട്രേഷൻ എന്തെല്ലാം രേഖകൾ ആവശ്യമാണ്?


 ഇ-ശ്രാം പോർട്ടലിൽ രജിഷ്ട്രേഷൻ നടത്തുവാൻ ആവശ്യം വേണ്ടുന്നവ 
  • പേര്
  • തൊഴിൽ
  • സ്ഥിര വിലാസം
  • വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങൾ
  • തൊഴിൽ നൈപുണ്യത്തിന്റെയും അനുഭവത്തിന്റെയും വിശദാംശങ്ങൾ
  • നോമിനിയുടെ  വിശദാംശങ്ങൾ
  • ആധാർ നമ്പർ
  • ആധാർ കാർഡുമായി ബന്ധിപ്പിച്ച  മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.
  • ആധാർ കാർഡുമായി ബന്ധിപ്പിച്ച  ബാങ്ക് അക്കൗണ്ട് നമ്പർ
  • IFSC കോഡ്
  • വരുമാനം 

ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതെങ്ങനെ?


ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് ഇന്റർനെറ്റ് സേവന കേന്ദ്രങ്ങളെയോ അല്ലെങ്കിൽ സ്വന്തമായോ ചെയ്യാവുന്നതാണ്.
നമ്മൾ കൊടുക്കുന്ന ഫോൺനമ്പറിനും, ആധാർ നമ്പറിനും ഓ.ടി.പി  (One time Password) ഫോണിലേക്കു വരുന്നതിനാൽ രജിസ്‌ട്രേഷൻ സമയത്ത് ഫോൺ കരുതണം.
 രജിസ്റ്റർ  ചെയ്യാനായിട്ടുള്ള   വെബ്‌സൈറ്റ്  https://eshram.gov.in/

ആർക്കൊക്കെ അപേക്ഷിക്കാം


താഴെ പറയുന്ന  മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ പൗരനായ ഏതൊരു തൊഴിലാളിക്കും/തൊഴിലാളിക്കും ഇ-ശ്രാം കാർഡിന് അപേക്ഷിക്കാം.
  • തൊഴിലാളിയുടെ പ്രായം 15-59 വയസ്സിനിടയിലായിരിക്കണം
  • തൊഴിലാളി ആദായ നികുതിദായകനാകരുത്
  • തൊഴിലാളി ഇപിഎഫ്ഒയിലോ  (EPFO ) ഇഎസ്ഐസിയിലോ (ESIC ) അംഗമായിരിക്കരുത്

ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസിന്റെ ആനുകൂല്യം സൗജന്യമായി ലഭിക്കുന്നു.

Post a Comment

Previous Post Next Post