EASY TO UPDATE OLD WINDOWS VERSION TO WINDOWS 10



ഇപ്പോൾ വിൻഡോസ് 7 വരെയുള്ള പതിപ്പുകൾ  മൈക്രോസോഫ്റ്റ്  പിൻബലം നൽകാതെ ഉപേക്ഷിച്ചുകളഞ്ഞല്ലോ. ചില സോഫ്റ്റ് വെയറുകൾ ഇതുമൂലം വർക്കുചെയ്യാൻ ബുദ്ധിമുട്ട്  കാണിച്ചുതുടങ്ങി. അതിനാൽ നമുക്ക് വളെര ലളിതമായ ചില അപ്‌ഡേറ്റുകൾ നടത്തിയേ തീരൂ. അതായത് നമ്മൾ നമ്മുടെ പഴയ  വിൻഡോസ് വേർഷനുകൾ (7, 8) എന്നിവയെ എളുപ്പത്തിൽ വിൻഡോസ് 10 ആക്കി മാറ്റാം.  മറ്റാരുടെയും സഹായമില്ലാതെ തന്നെ.

വിൻഡോസ് 10  വർക്ക് ചെയ്യാനായി കമ്പ്യൂട്ടറിനു വേണ്ട യോഗ്യതകൾ / Minimum requirments for Windows 10

  • പ്രോസസ്സർ സ്പീഡ് ശരിയായി പ്രവർത്തിയ്ക്കാനാവശ്യമാണ്. അതിനാൽ കുറഞ്ഞത് 1 ജിഗാഹെഡ്‌സോ അതിൽ കൂടുതലായാൽ നല്ലത്.
  • മെമ്മറി (RAM ) വേണ്ടത് 2 GB യാണ്. എന്നാൽ താങ്കളുടെ കമ്പ്യൂട്ടർ 32 ബിറ്റിന്റെയാണെങ്കിൽ 1 GB യിലും വർക്ക്‌ ചെയ്യും.
  • വിവരങ്ങൾ ശേഖരിച്ചുവെയ്ക്കുന്ന ഹാർഡ് ഡിസ്ക്കാകട്ടെ  സംഭരണ ശേഷി 32 ജിബി  വേണം.
  •  ഗ്രാഫിക്ക് കാർഡ് ഡയറക്ട് X 9  അല്ലെങ്കിൽ അതിനു ശേഷമുള്ളവയാണ് വേണ്ടത്.
  • ഡിസ്പ്ളേ 800 x 600, 7 ഇഞ്ചോ അതിൽ കൂടുതലോ 

ഇത്രയും കാര്യങ്ങൾ OK ആണെങ്കിൽ ഇനി നമുക്ക് സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്യണം. ഇത് വർക്ക് ചെയ്യാൻ വേറൊരു പ്രത്യേക സീരിയൽ കീ ആവശ്യമില്ല. നമ്മുടെ പഴയ സീരിയൽ കീ സ്വീകരിച്ച് വിൻഡോസ് 10 വർക്ക് ചെയ്തുകൊള്ളും. നമ്മുടെ പഴയ ഒരു പ്രോഗ്രാമും പോവുകയില്ല. അതിനാൽ ഇത് നമുക്ക് ഏറെ ഉപകാരപ്രദമായ രീതിയാണ്. മറ്റൊന്ന് കാശിന്റെ ലാഭമാണ്.

സൗജന്യമായി വിൻഡോസ് 10 ഉപയോഗിക്കാം  / Windows 10 free now


നമ്മൾ ഇനി ചെയ്യേണ്ടത് വിൻഡോസ് ടൗൺലോഡ് ആണല്ലോ. അതിനായി നമ്മൾ വിൻഡോസിന്റെ വെബ്‌സൈറ്റിലേയ്ക്ക് പോവുകയാണ്. https://www.microsoft.com/en-in/software-download ഇതാണ് വെബ്‌സൈറ്റിന്റെ അഡ്രസ്സ് . അതിൽ നിന്നും Wnndows 10 ക്ലിക്ക് ചെയ്യുക. അപ്പോൾ ഓപ്പണായി വരുന്ന പേജിൽ Create Windows 10 installation media എന്നുകാണാം.
അതായത് നമ്മൾ ഇത് ഇൻസ്റ്റാളുചെയ്യാനായി Tool നിർമ്മിയ്ക്കലാണ് ആദ്യം ചെയ്യുക.

നേരിട്ട് അപ്‌ഡേറ്റ് ചെയ്യണോ  അതോ ഫ്‌ളാഷ് ഡ്രൈവിൽ വേണോ, സിഡിയിൽ വേണോ അതോ ISO മതിയോ എന്നിങ്ങനെ 
നമ്മൾ തെരെഞ്ഞെടുക്കേണ്ടത്  രണ്ടാമത്തെ ഓപ്‌ഷനാണ് (ഐ.എസ് .ഒ .).
Create installation media for another PC എന്നത് ക്ലിക്ക് ചെയ്‌താൽ.അടുത്ത തായി വരുന്നത് ഏതു ഭാഷ വേണമെന്നതാണ്. നമ്മൾ English (Unite State) എന്നത് സെലക്ട് ചെയ്തു. അടുത്തത് എത്ര ബിറ്റ് വേണം 64 ലോ 32 ണ്ടോ .

അത് തെരെഞ്ഞെടുത്താൽ അടുത്ത സെക്ഷൻ USB വേണോ ISO വേണോ എന്നതാണ് ISO യാണ് തെരെഞ്ഞ്ഞെടുക്കേണ്ടത് .
തുടർന്ന് Next  ബട്ടൺ ക്ലിക്ക് ചെയ്‌താൽ സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്യാം.

ഇത് കുറച്ച് സമയം എടുക്കും .അതിനു ശേഷം ഈ ഫയൽ മൗസിന്റെ  Right ബട്ടൺ ക്ളിക്ക്  ചെയ്ത് Extract  ചെയ്യുക. 
അതിനുശേഷം ഏതൊരു സോഫ്റ്റ് വെയറും പോലെ ഇൻസ്റ്റാൾ ചെയ്യുക .
ഇപ്പോൾ നമ്മുടെ Windows 10 ആയിക്കഴിഞ്ഞു.


Subject

Free Windows 10 software download.
Upgrade Windows 7 & 8.
Windows ISO downloads free.
No activation required Windows 10 software.
Windows 100% working no Serial No wanted.



ഈ പോസ്റ്റ് നിങ്ങൾക്കുപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു. കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യൂ ...


Post a Comment

Previous Post Next Post