RECORD COMPUTER SCREEN VIDEO EASY WAY MALAYALAM ARTICLE




നമ്മുടെ കമ്പ്യൂട്ടർ സ്‌ക്രീൻ  വീഡിയോ ആയി റെക്കോർഡ്  ചെയ്യാനായി നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ. അതിനായി ഒരു വളരെ നല്ലൊരു സോഫ്റ്റ് വെയറാണ് പരിചയപ്പെടുത്തുന്നത്.
സാധാരണയായി VLC പ്ലെയർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യാറുണ്ട്. എന്നാൽ ഇതാകട്ടെ അല്പം കൂടി എളുപ്പവും, ക്യാമറയും, മൈക്രോഫോണുമെല്ലാം ആവശ്യാനുസരണം ഉപയോഗിക്കുകയും ആവാം.

എന്തിനാണ് കംപ്യൂട്ടർ സ്‌ക്രീൻ വീഡിയോ ആക്കി റെക്കോർഡ് ചെയ്യുന്നത്.

സാധാരണയായി ചില സോഫ്റ്റ് വെയറുകൾ  പരിചയപ്പെടുത്താനായുള്ള വീഡിയോകൾ യൂടൂബിൽ (YouTube ) ഇടാനായി. അതെല്ലെങ്കിൽ ഓൺലൈനായി സ്‌ട്രീമിംഗ്‌ ചെയ്യുന്ന വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തത് നമുക്ക് ഈ സോഫ്റ്റ് വെയർ വഴി റെക്കോർഡ് ചെയ്ത് കംപ്യൂട്ടറിലേയ്ക്ക്  പകർത്താനും സാധിയ്ക്കും.

ഏതൊക്കെ സോഫ്റ്റ് വെയറുകളാണ് സ്‌ക്രീൻ റെക്കോർഡിങ്ങിനു ഉപയോഗിക്കുന്നത് .

വിഎൽസി പ്ലേയർ (VLC Player) , ഫോർമാറ്റ് ഫാക്ടറി (FormatFactory) എന്നിങ്ങനെ രണ്ട് സോഫ്റ്റ് വെയറുകളെയാണ്  നമ്മൾ പരിചയപ്പെടുന്നത്.

ആദ്യമായി നമുക്ക് ഫോർമാറ്റ് ഫാക്ടറിയെ പരിചയപ്പെടാം. ഒരു വിവിധ ഉപയോഗ സോഫ്റ്റ് വെയറാണിത്. വീഡിയയും ഓഡിയോയും വിവിധ ഫോർമ്മാറ്റിലേയ്ക്ക് മാറ്റാനും, വീഡിയോ കട്ട് ചെയ്യാനും, ജോയിന്റ് ചെയ്യാനും,  ഓഡിയോ കട്ട് ചെയ്യാൻ മിക്സ് ചെയ്യാൻ, ഫോട്ടോകൾ വിവിധ ഫോർമ്മാറ്റിലേയ്ക്ക് മാറ്റുവാൻ, പിഡിഎഫ് വേഡ് ഫയലോ, എക്സലോ, ഇമേജോ , ടെക്സ്ററ് ഫയലോ ആക്കിമാറ്റാൻ,  വീഡിയോ ഡൗൺലോഡ് ചെയ്യാൻ, സ്‌ക്രീൻ റെക്കോഡർ ചെയ്യാൻ  എന്ന് തുടങ്ങി  ഒരുപാട് കാര്യങ്ങൾക്ക് ഈ ഒരു പാർട്ടി മതി..


ഫോർമാറ്റ് ഫാക്ടറി ഉപയോഗിച്ച്  കംപ്യൂട്ടർ സ്‌ക്രീൻ റെക്കോർഡ് ചെയ്യുന്നതെങ്ങനെയെന്ന് പരിശോധിക്കാം.


കമ്പ്യൂട്ടർ സ്ക്രീനിൽ  ചെയ്യുന്ന  ഏതു പ്രോഗ്രാമും റെക്കോർഡ് ചെയ്യാൻ ഇനി ഈ സോഫ്റ്റ് വെയർമാതി. ഫോർമാറ്റ് ഫാക്ടറി സൗജന്യ സോഫ്റ്റ് വെയറാണ്. ഇത് ഡൗൺലോഡ് ചെയ്യുന്ന ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് .  ഫോർമാറ്റ് ഫാക്ടറി ഓപ്പൺചെയ്ത് വീഡിയോ എന്ന ടാബിൽ ക്ലിക്ക് ചെയ്‌താൽ വിവിധങ്ങളായ വീഡിയോ സപ്പോർട്ട് പ്രോഗ്രാമുകളുടെ ഐക്കണുകൾ കാണാം. ഒപ്പം സ്‌ക്രീൻ റെക്കോർഡ് (Scree Record) എന്ന ഐക്കണും കാണാം. അതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഒരു ചെറിയ വിൻഡോ ഓപ്പണാകും,



ക്യാമറാ റെക്കോർഡിങ് ഉൾപ്പെടെ വിവിധ ബട്ടണുകൾ കാണാം. ഓരോന്നിനും ഷോർട്ട് ബട്ടണുകളും ഉണ്ട്. Red button അമർത്തുകയോ കീബോർഡിൽ  F6 എന്ന ബട്ടൺ പ്രസ്സ് ചെയ്യുകയോ ചെയ്‌താൽ സ്‌ക്രീൻ റെക്കോർടിങ്ങ്  ആരംഭിയ്‌ക്കും. F5 ക്യാമറയ്ക്കും F7, F8 എന്നിവ യഥാക്രമം പോസ്, സ്റ്റോപ്പ് എന്നിവയ്ക്കാണ്. കൂടാതെ മൈക്രോഫോൺ കോൺഫിഗർ ചെയ്‌താൽ അതിന്റെ  സൗണ്ട് റെക്കോർഡ് ചെയ്യാനും ഇതിൽ ഓപ്‌ഷനുണ്ട്. 
ഔട്ട് പുട്ട് ഫോൾഡർ നമുക്ക് തന്നെ സെലക്ട് ചെയ്തു കൊടുക്കാം MP4 ഫോർമാറ്റിലാണ് വീഡിയോ ലഭിയ്ക്കുന്നത്. അത് ഏതു ഫോർമാറ്റിലേയ്ക്കും  ഇതേ സോഫ്ട്‍വെയർ ഉപയോഗിച്ച് കൺവെർട്ട് ചെയ്യാം.


Download FormatFactory software:  pcfreetime.com/formatfactory/index.php




1 Comments

  1. Woh..Thank you your wonderful information's about https://singlebasket.inlaptop in india

    ReplyDelete

Post a Comment

Previous Post Next Post