പലപ്പോഴും നമ്മുടെ കമ്പ്യൂട്ടറിന് വേണ്ടത്ര പെർഫോമൻസ് പോരാ എന്ന് തോന്നാറുണ്ടല്ലേ.. കംപ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനായി ചില വിദ്യകൾ പറയട്ടെ. പ്രത്യേകിച്ചും പഴയ വേർഷനിൽ നിന്നും പുതുക്കി വിൻഡോസ് 10 ആക്കിയവയ്ക്ക് വേണ്ടി. 
ആദ്യമേ പറയട്ടെ RAM അല്പം കൂടുതൽ ഉണ്ടെങ്കിൽ കമ്പ്യൂട്ടർ വേഗത കൂടും മിനിമം 4 ജിബിയെങ്കിലും വിൻഡോസ് 10 നന്നായി പ്രവർത്തിയ്ക്കാൻ അത് അത്യാവശ്യമാണ്. 
ഇവിടെ പറയാൻ ഉദ്ദേശിച്ചത്  അതല്ല; നമ്മൾക്ക് ആദ്യം ചെയ്യേണ്ടത് കംപ്യൂട്ടറിന്റെ പെർഫോമൻസ് വർദ്ധിപ്പിയ്ക്കുകയാണ്. അതിനായി എന്ത് ചെയ്യാമെന്ന് നോക്കാം.
അതിനായി നമ്മൾ ആദ്യം settings  എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് ..

.... Windows ന്റെ സെറ്റിങ്‌സ് എടുക്കുക. അതിനുശേഷം നമുക്ക് സെർച്ച് ചെയ്ത് പെർഫോമൻസ് വർദ്ധിപ്പിയ്ക്കാനുള്ള ഉപായം കണ്ടെത്തണം.

സേർച്ച്  ബാറിൽ 'Adjust  the  appearance' എന്ന് ടൈപ്പുചെയ്താൽ  നമുക്ക് നമ്മുടെ കൊംപ്യൂട്ടറിന്റെ വേഗത വർദ്ധിപ്പിയ്ക്കാനുള്ള സൂത്രം ലഭ്യമാകും 


അതിൽ ക്ളോക്ക് ചെയ്‌താൽ ഒരു പോപ്പ് അപ്പ്  വിൻഡോ തുറന്നു വരും. അവിടെ 'Advanced' എന്ന ടാബ് സെലക്ട് ചെയ്ത്  


Virtual memory  ചേഞ്ച് ചെയ്യുക അപ്പോൾ മറ്റൊരു വിൻഡോ ഓപ്പണാകും. അതിൽ ഓട്ടോ മാറ്റിക്ക് എന്നാണു കിടക്കുന്നതെങ്കിൽ ആ tick കളഞ്ഞശേഷം ... 

Recommend എന്ന് കിടക്കുന്ന MB യിലേക്ക് custom  size  മാറ്റിക്കൊടുക്കുക. Ok  ബട്ടൺ അമർത്തുക.

ഇനി ചിലപ്പോൾ restart  ചെയ്യാൻ കമ്പ്യൂട്ടർ ആവശ്യപെടാൻ  സാധ്യതയുണ്ട്. എന്നാലേ നമ്മൾ ടൈപ്പ് ചെയ്ത റാം  അപ്‌ഡേറ്റാകൂ.
ഇനി നമുക്കൊരു കാര്യം കൂടി ചെയ്യാനുണ്ട് കംപ്യൂട്ടറിന്റെ വേഗം കൂട്ടാൻ അതും കൂടി പ്രയോഗിച്ചാൽ  ഉഷാറായി....
അതായത് സി ഡ്രൈവ് ക്ലീൻ ചെയ്യുക . അതിനായി start  ബട്ടനടുത്തുള്ള സേർച്  ബാറിൽ Disc  cleanup  എന്നു ടൈപ്പ് ചെയ്ത് ആ ഓപ്‌ഷനിലേയ്ക്ക് കടക്കാം.
ഇനി ഓപ്പണായി വരുന്ന പോപ്പ് അപ്പ്  വിൻഡോയിൽ ഏതെല്ലാം കളയണമെന്നു നോക്കി സെലക്ട് ചെയ്തശേഷം Ok  കൊടുക്കുക. ഇനിയൊന്നു റീ സ്റ്റാർട്ട് ചെയ്തു നോക്കൂ ...

ഈ ചെറിയ പൊടിക്കൈ ഏവർക്കും ഉപകാരപ്രദമാകുമെന്നു വിശ്വസിയ്ക്കുന്നു. 




Post a Comment

Previous Post Next Post