ബ്ലോഗർ ഉപയോഗിയ്ക്കുന്നവർക്കും ലൈവ് ചാറ്റ് സാദ്ധ്യമാണ്. ഇതിനായി പണമടക്കേണ്ട കാര്യവുമില്ല, നമ്മളോട് ചാറ്റു  ചെയ്യുന്നവർക്ക്  അപ്പപ്പോൾ മറുപടി നൽകുന്നത് നമ്മുടെ വിശ്വാസതയും, നമ്മുടെ ബ്ലോഗിന്റെ കാഴ്ചക്കാരുടെ എണ്ണവും കൂട്ടും.

ഏതു ആപ്ലിക്കേഷനാണ് ലൈവ് ചാറ്റിനായുള്ളത് 

ഏറ്റവും അനുയോജ്യമായത് മെസ്സഞ്ചർ ആപ്പിന്റെ പ്ലഗ്ഗിനാണ്. അതിനായി നമ്മുടെ  പേജ് ഫേസ്‌ബുക്കിൽ നമ്മൾ നിർമ്മിയ്ക്കണം. അതിനെ പറ്റി കൂടുതൽ അറിയാൻ മറ്റൊരു ലേഖനം നിങ്ങൾക്ക് വായിക്കാം. 
പേജ് നിർമ്മിച്ചുകഴിഞ്ഞാൽ ധാരാളം  കൂട്ടുകാരെ ക്ഷണിച്ച് നമ്മുടെ ബ്ലോഗിന്റെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ സാധിയ്ക്കും. 

എങ്ങിനെ ലൈവ് ചാറ്റ് ബ്ലോഗറിൽ സാധ്യമാക്കാം.

ഇതിനായി ഫേസ്‌ബുക്ക് ബിസിനസ്  (https://business.facebook.com/) എന്ന വെബ്‌സൈറ്റ് ഓപ്പൺചെയ്യുക. അതിൽ ഒന്നിലധികം പേജുണ്ടെങ്കിൽ ഏതു പേജാണ് വേണ്ടതെന്ന് സെലക്ടുചെയ്ത് ഇടതു വശത്തെ ഇൻബോക്സ് ഐക്കൺ സെലക്ടുചെയ്യുക. ഇനി ഇൻബോക്സിൽ കാണുന്ന ചാറ്റ് പ്ലഗ്ഗിൻ സെലക്ട്ചെയ്യുക.

അവിടെ  'Set up your Chat plugin' എന്നൊരു ബോക്സിൽ സെറ്റപ്പ് എന്ന ബട്ടൺ അമർത്തുക.  താഴെകാണുന്ന രീതിയിൽ അടുത്ത ബോസ്‌ക് വരും 


അവിടെ ഏതു ഭാഷയിലാണ് ചാറ്റിങ് വേണ്ടതെന്നു കൊടുക്കാം. പൊതുവായുള്ള ഭാഷയെന്നനിലയ്ക്ക് ഇംഗ്ലീഷ് ആകും  നല്ലത്. അതിനു ശേഷം Save and contniew എന്ന ബട്ടൺ അമർത്തുക 

അപ്പോൾ നമുക്ക് വെബ്‌സൈറ്റ് തെരഞ്ഞെടുക്കാനുള്ള അവസരമാണ്. പുതിയ വെബ്‌സൈറ്റിന്റെ പേര് ചേർക്കണമെങ്കിൽ ഇപ്പോൾ ചേർക്കാം.

അടുത്ത പേജിലേക്ക് കടക്കുമ്പോൾ html  കോഡ് കാണാം. ഇത് കോപ്പിചെയ്യുക 
ഇനി  നമുക്ക് ബ്ലോഗ്ഗറിന്റെ ഡാഷ്ബോർഡിൽ സൈൻചെയ്ത് html കോഡ് ഗാഡ്‌ജസ്റ്റിൽ ചേർക്കുക. സേവ് ചെയ്യുക.

തിരികെ ഫേസ്‌ബുക്കിൽ എത്തി next കൊടുത്ത് പബ്ലീഷും കൊടുക്കുക.

ഇപ്പോൾ നിങ്ങളുടെ ബ്ലോഗിൽ ലൈവായി ചാറ്റ് ചെയ്യാൻ സാധിയ്ക്കും. വലതു വശത്തായി മെസ്സഞ്ചർ ലോഗോ കാണാം .. 


Post a Comment

Previous Post Next Post